Breaking News

ബസുടമ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു


കാസർകോട്: ബസുടമ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ഹക്കീം ബസുകളുടെ ഉടമയും പാലക്കുന്ന് മുദിയക്കാൽ സ്വദേശിയുമായ എൻപി ഇബ്രാഹിം(65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങിയ ശേഷം ഷുഗർ ടെസ്റ്റ് നടത്തി വീട്ടിൽ തിരിച്ചെത്തിയിരുന്നു. വീട്ടിൽ വിശ്രമിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. നേരത്തെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. സഫിയയാണ് ഭാര്യ. മക്കൾ: സബീർ, റാഷിദ്, ഫിറോസ്, ഇസ്മായിൽ, ഇസ്ലാം.

No comments