ഹരിത കർമ്മസേന യൂണിയൻ സി ഐ ടി യു കിനാനൂർ - കരിന്തളം പഞ്ചായത്ത് കൺവെൻഷൻ യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ വി.പി.പി. മുസ്തഫ ഉൽഘാടനം ചെയ്തു
കരിന്തളം: മെയ് 20 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ഹരിത കർ മ്മ സേന യൂണിയൻ സി ഐ ടി യു കിനാനൂർ - കരിന്തളം പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. മെയ് 1 ന്റെ സാർവ്വദേശീയ തൊഴിലാളി ദിനം വിജയിപ്പിക്കാനും തീരുമാനിച്ചു. കരിന്തളത്ത് നടന്ന കൺവെൻഷൻ യൂണിയൻ ജില്ലാ പ്രസിഡണ്ട് അഡ്വ: വി.പി.പി. മുസ്തഫ ഉൽഘാടനം ചെയ്തു. ടി.പി. ഇന്ദിര അധ്യക്ഷയായി പാറക്കോൽ രാജൻ . പി.പി. മീനാക്ഷി .കെ . ലക്ഷ്മി എം' വി പ്രീത എം. സീന എന്നിവർ സംസാരിച്ചു. കെ.ഭവാനി സ്വാഗതവും ടി.ആർ. വിദ്യ നന്ദിയും പറഞ്ഞു
No comments