Breaking News

വീട്ടമ്മയെയും അംഗപരിമിതനായ മകനെയും ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുയും ചെയ്ത കേസിലെ പ്രതി കുമ്പള പോലീസിന്റെ പിടിയിൽ


കാസർകോട് : വീട്ടമ്മയെയും അംഗപരിമിതനായ മകനെയും ആക്രമിക്കുകയും കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിക്കുയും ചെയ്ത കേസിലെ പ്രതി പിടിയിൽ. അംഗഡിമൊഗർ സ്വദേശി റസാഖ് (31) ആണ് പിടിയിലായത്. കുമ്പള ഇൻസ്പെക്ടർ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റുചെയ്തത്. വധശ്രമത്തിനാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. കമ്പാർ കാനടുക്കം സ്വദേശി കുസുമ(65)യെയും മകൻ ദിനേശ(40)യെയുമാണ് പ്രതി ആക്രമിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ദിനേശയുടെ ബൈക്ക് എടുത്തുകൊണ്ടുപോയി കളഞ്ഞതിനെ തുടർന്ന് റസാഖുമായി സംസാരിച്ചിരുന്നു. പ്രകോപിതനായ പ്രതി മാതാവിനെ മർദ്ദിക്കുകയും മകനെ കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമിച്ചതായാണ് കേസ്. പ്രതിക്കെതിരെ നേരത്തെ അടിപിടി, നരഹത്യാ ശ്രമകേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

No comments