ക്ഷീരകർഷകർക്ക് പശു പരിപാലനം ക്ലാസ് നല്കി പരപ്പ ഫെസ്റ്റ്
പരപ്പ: 2025 മാർച്ച് 29 മുതൽ ഏപ്രിൽ 8 വരെ തിയതികളിൽ പരപ്പ സാംസ്കാരിക കൂട്ടായ്മ ഒരുക്കുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 ന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ തുടരുന്നു.
സംസ്ഥാനത്ത് മൃഗ സംരക്ഷണ വകുപ്പിൽ ഏറെ പ്രധാനപ്പെട്ട ഒരു മേഖലയാണ് ക്ഷീരവികസനം. ഏറ്റവും കൂടുതൽ പാല് ഉല്പാദിപ്പിക്കുന്ന ജില്ലയാണ് കാസർഗോഡ്. ജില്ലയിൽ ഏറ്റവും കൂടുതൽ പാല് സംഭരിക്കുകയും, ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന ബ്ലോക്ക് പഞ്ചായത്ത് പരപ്പയാണ്.
അതുകൊണ്ടുതന്നെ ക്ഷീരകർഷകർക്ക് നൽകുന്ന പ്രോത്സാഹനം ഏതുതരത്തിൽ ആയാലും അധികമാകില്ല എന്ന് ഫെസ്റ്റ് സംഘാടകസമിതി ഭാരവാഹികൾ കരുതുന്നു.
അതിന്റെ അടിസ്ഥാനത്തിൽ തുടർന്നുവരുന്ന അനുബന്ധ പരിപാടിയായി " ആദായകരവും ശാസ്ത്രീയവുമായ പശു പരിപാലനം" എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് ഏപ്രിൽ 4 ന് ( വെള്ളിയാഴ്ച) ഉച്ചയ്ക്കുശേഷം 2 മണിക്ക് സംഘാടകസമിതി ഓഫീസ് ഹാളിൽ സംഘടിപ്പിച്ചു.
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.സി.എച്ച്. അബ്ദുൾ നാസർ സെമിനാർ ഉദ്ഘാടനം ചെയ്തു. ബളാൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ സാബു കാക്കനാട് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ക്ഷീര വികസന വകുപ്പ് ഓഫീസർ ശ്രീ. പി.വി. മനോജ്കുമാർ ക്ലാസെടുത്തു .
സംഘാടകസമിതി ജനറൽ കൺവീനർ എ.ആർ. രാജു , വർക്കിംഗ് ചെയർമാൻ വി. ബാലകൃഷ്ണൻ , പരപ്പ ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണൻ , സെക്രട്ടറി എ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സി വി മന്മഥൻ സ്വാഗതവും,ടി.എൻ.ബാബു നന്ദിയും പറഞ്ഞു.
വൈകിട്ട് ഏഴുമണിക്ക് കോളംകുളം ദാറുൽ ഫലാഹ് മെഗാ ദഫ് സംഘം ദഫ്മുട്ട് അവതരിപ്പിച്ചു. രാത്രി 7.30 മണിക്ക് പ്രശസ്ത കവിയും പ്രഭാഷകനുമായ സി എം വിനയചന്ദ്രൻ മാസ്റ്റർ അതിഥിയായി സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
രാത്രി എട്ടുമണിക്ക് അലോഷി പാടുന്നു - സംഗീത സന്ധ്യ അരങ്ങേറി.
ഏപ്രിൽ എഞ്ചിന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് പരപ്പ ടീം അവതരിപ്പിക്കുന്ന മംഗലംകളി, 7-30 ന് കാര്യങ്കോട് റെഡ് സ്റ്റാർ വനിതാവേദി അവതരിപ്പിക്കുന്ന പൂരക്കളി ഉണ്ടാകും.
രാത്രി എട്ടുമണിക്ക് നന്ദന & ശ്രീലക്ഷ്മി അവതരിപ്പിക്കുന്ന ഡിജെ വാട്ടർ ഡ്രം നൈറ്റ് അരങ്ങേറും.
No comments