കിളിയളം പാലം പൊതു മരാവത്ത് വകുപ്പ് മന്ത്രി പി.എ .മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്തു
കരിന്തളം: കിബ്ഫി പദ്ധതിയിലുൾപ്പെടുത്തി കേരള റോഡ് ഫണ്ട് ബോർഡ് നിർമ്മിച്ച കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കിളിയളം പാലത്തിന്റെയും കിളിയളം - വരഞ്ഞൂർ - ബാനം - കമ്മാടം റോഡിന്റെയും ഉൽഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഇ. ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷനായി. കെ ആർ എഫ് ബി കോഴിക്കോട് സൂപ്രണ്ടിങ് എൻ ഞ്ചിനിയർ കെ.എ. ജയ റിപ്പോർട്ടവതരിപ്പിച്ചു. കെ.രാജ് മോഹൻ ഉണ്ണിത്താൻ എം.പി., എം രാജ ഗോപാലൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ. മുൻ എം.പി. പി. കരുണാകരൻ. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീ ജ. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി സ്ഥിരം അധ്യക്ഷ കെ.ശകുന്തള. ടി.പി. ശാന്ത .പി.വി.ചന്ദ്രൻ.സി.എച്ച്. അബ്ദുൾ നാസർ . ഷൈജമ്മ ബെന്നി.പി.ഗോപാലകൃഷ്ണൻ.കെ. യശോദ എം.രാജൻ . മനോജ് തോമസ് .എൻ. പുഷ്പ്പരാജ്, അഡ്വ: കെ .രാജഗോപാൽ . സി.എം ഇബ്രാഹിം ,പി.ടി. നന്ദകുമാർ . രാഘവൻ കൂലേരി എന്നിവർ സംസാരിച്ചു. കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി സ്വാഗതവും കെ.വി. അജിത് കുമാർ നന്ദിയും പറഞ്ഞു
No comments