Breaking News

ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രംഫണ്ട് സമാഹാരണ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു


പതിനെട്ട് സംവത്സരങ്ങൾക്ക് ശേഷം 2026 ഫെബ്രുവരി 4 മുതൽ 7 വരെ നടക്കുന്ന ക്ലായിക്കോട്  മുച്ചിലോട്ട് ഭഗവതി ക്ഷേത്രപെരുങ്കളിയാട്ടത്തിൻ്റെ ലോഗോ പ്രകാശനവും ഫണ്ട് ശേഖരണ ഉദ്ഘാടനവും നടന്നു. 

സാമ്പത്തിക സമാഹരണം കരിവെള്ളൂർ വല്യച്ഛൻ പ്രമോദ് കോമരം ഉദ്ഘാടനം ചെയ്തു.ലോഗോ പ്രകാശന കർമം ബേക്കൽ ഡിവൈ.എസ്.പി വി.വി.മനോജ് നിർവഹിച്ചു. രത്നാകരൻ പരിയാരത്ത് അധ്യക്ഷനായി. സി.പി.ശുഭ വിശിഷ്ടാതിഥി ആയിരുന്നു.എൻ.വി. പുരുഷോത്തമൻ ,കെ.രാജു, കരിമ്പിൽ കൃഷ്ണൻ, പി വി ഗോപാലകൃഷ്ണൻ, എൻ വി പുരുഷോത്തമൻ അഡ്വ.പി.കെ.സതീശൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വച്ച് ഇരു വൃക്കകളും തകരാറിലായായ സാമ്പത്തിക കമ്മിറ്റി വൈസ് ചെയർമാൻ ഗിരീഷ് ചീമേനിക്ക് സഹായ ധനം കൈമാറി. ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ കരിമ്പിൽ കൃഷ്ണൻ ഏറ്റുവാങ്ങി.

No comments