ലോറിയുടെ മുകളിലും വശങ്ങളിലും മാത്രം മൈദ ചാക്കുകൾ, 50 ലക്ഷം വില; മംഗലാപുരത്ത് നിന്നും കടത്തുകയായിരുന്ന 384436 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു
തൃശൂർ: മംഗലാപുരത്തുനിന്ന് കേരളത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥിരമായി വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ കടത്തുന്ന ലോറിയും 50 ലക്ഷത്തിലേറെ വില വരുന്ന 384436 പാക്കറ്റ് ഹാൻസ് അടക്കമുള്ള പുകയില ഉത്പന്നങ്ങളും പിടികൂടി. സംഭവത്തിൽ ലോറി ഉടമയും ഡ്രൈവറുമായ മണ്ണാർക്കാട് സ്വദേശി നീലാഞ്ചേരി വീട്ടിൽ സന്ദീപ് 35 വയസ്സ് എന്ന ആളെയും പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പുറ്റേകരയിൽ നിന്ന് പേരാമംഗലം പൊലീസും ഡാൻസാഫും ചേർന്നാണ് ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
No comments