മണ്ണിന്റെ കാവലാൾ കാർഷിക കുട്ടായ്മയുടെ അഞ്ചാമത് സംഗമം കാഞ്ഞിരപ്പൊയിലിലെ സോപാനം ഫാമിൽ വെച്ചു നടന്നു
കാഞ്ഞിരപ്പൊയിൽ : കേരളത്തിലെ മികച്ച കാർഷിക കൂട്ടായ്മകളിൽ ഒന്നായ മണ്ണിന്റെ കാവലാൾ കാർഷിക കുട്ടായ്മയുടെ അഞ്ചാമത് സംഗമം കാഞ്ഞിരപ്പൊയിലിലെ സോപാനം ഫാമിൽ വെച്ചു നടന്നു.
നവ മാധ്യമ കൂട്ടായ്മയിലെ മികച്ച ഒരു കാർഷിക പ്രസ്ഥാനമാണ് കേരളം മുഴുവനിലും വിദേശത്തും അംഗങ്ങൾ ഉള്ള മണ്ണിന്റെ കാവലാൾ കൂട്ടായ്മ. നിത്യവും കൃത്യമായ ചർച്ചകൾ നടക്കുന്ന കൂട്ടായ്മയിൽ ഒരു സസ്യത്തെപ്പറ്റിയുള്ള വിവരണം അതിനെപ്പറ്റിയുള്ള തുടർ ചർച്ചകളും നിത്യം നടക്കും, അന്യം നിന്ന് പോകുന്ന സസ്യവിളകളുടെ ശേഖരണം വിതരണം ദൂരെ ദേശത്തുള്ളവർക്ക് സൗജന്യമായി വിത്തുകൾപോസ്റ്റൽ വിതരണം ചെയ്യുന്ന അപ്പുപ്പൻതാടി എന്ന സംരംഭം ഇതുവഴി ധാരാളം വിത്തുകൾ ഇന്ത്യക്കകത് പല ദിക്കിലും കുട്ടായ്മയുടെ ഭാഗമായി എത്തി ചേർന്നിട്ടുണ്ട്.
കർഷക ക്‌ളാസുകൾ സംവാദങ്ങൾ ഓൺ ലൈൻ ക്ലാസുകൾ എന്നിവ മുടങ്ങാതെ തുടരുന്നു കുട്ടയ്മയിൽ കാർഷിക കോളേജിലെ പ്രൊഫസർമാർ തൊട്ട് വിവിധ കൃഷി ഓഫീസർമാർ
പ്ലസ് ടു പ്രിൻസിപ്പൽ തൊട്ട് വിവിധ മേഖലയിലെ അധ്യാപകർ , കർഷക പ്രമുഖർ, ഡോക്ടർമാർ ,എഞ്ചിനീയർമാർ , Dysp മുതൽ cpo മാർ വരെയുള്ള പോലീസ് ഓഫീസർമാർ
കച്ചവടക്കാർ, കർഷക തൊഴിലാളികൾ അടക്കമുള്ള വിവിധ തൊഴിലാളികൾ ,വിവിധ മേഖലയിലെ ജീവനക്കാർ , ബാങ്ക് ജീവനക്കാർ തുടങ്ങിയവരാൽ നിറഞ്ഞു നിൽക്കുന്ന പ്രസ്തുത ഗ്രൂപ്പ് ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമാണ്.
പ്രസ്തുത ഗ്രൂപ്പിന്റെ 5ആമത്തെ വാർഷിക സംഗമമാണ് ജൈവ വള നിർമാണ സ്ഥാപനമായ ബയോ പ്ലസ് മടിക്കൈയുടെ സോപാനം ഫാമിൽ വെച്ചു നടന്നത് .
യോഗത്തിൽ ഗ്രൂപ്പ് രക്ഷധികാരി ജോസ് ബിരിക്കുളം സ്വാഗതം പറഞ്ഞു. ഗ്രൂപ്പ് അഡ്മിൻ ഹരീഷ് VK അധ്യക്ഷത വഹിച്ചു. dysp യും ഇപ്പോൾ സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറിയുമായ dr v ബാലകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു
Mp സുരേഷ്‌കുമാർ (അഡ്മിൻ ) സോപാനം കൃഷ്ണൻ , അന്നമ്മ ജോസ് , SI മധുസുദനൻ മടികൈ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. റെഹ്മാൻ പാണത്തൂർ കാർഷിക അറിവുകൾ പങ്ക് വെച്ചു നാസർ പാറപ്പള്ളി നന്ദി പ്രകാശിപ്പിച്ചു.
നുറ് കണക്കിന് വിവിധ ഇനം ചെടികൾ സസ്യങ്ങൾ, ഫലവർഗങ്ങൾ, പുഷ്പങ്ങൾ എന്നിവയുടെ വിത്തുകളുടെ പ്രദർശനവും അവസാനം അവ എല്ലാം അംഗങ്ങൾക്ക് സൗജന്യമായി കൈമാറുകയും ചെയ്തു.
ബയോ പ്ലസ് മടിക്കയിയുടെ 5kg വളം സോപാനം കൃഷ്ണനും എബി കനകപ്പള്ളി പേരയ്ക്ക, ഗ്രാമ്പു തൈകൾ പ്രതിനിധികൾക്ക് സമ്മാനമായി നൽകി
No comments