കാഞ്ഞങ്ങാട്ട് യുവഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് യുവ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം എടയൂർ സ്വദേശി കുറ്റിപ്പുറം മൂടാലിൽ താമസിക്കുന്ന കെ.എ ച്ച്. അൻവറാണ്(41) കുഴഞ്ഞു വീണ് മരിച്ചത്.
പുതിയകോട്ടയിൽ കുഴഞ്ഞുവീണ ഉടൻ ആശുപത്രി യിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: നസീമ, മക്കളായ അയാൻ, ഇനായ, ഐറിഖ് എന്നിവർക്കും കുടുംബ സുഹൃത്തുകൾക്കും ഒപ്പം കാഞ്ഞങ്ങാട്ടെത്തിയതായി രുന്നു. രാവിലെ 9 ന് പുതിയകോട്ട പള്ളിയിൽ വെച്ച് ശാരീരിക അസ്വസ്ഥത അനുഭ വപ്പെട്ടു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം മലപ്പുറത്തേക്ക് കൊണ്ട് പോകും. പിതാവ് ഷൗക്കത്ത്, റ്റിപ്പുറത്ത് സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു.
No comments