Breaking News

പരിയാരം മെഡിക്കൽ കോളേജിലെ കാത്ത് ലാബ് ടെക്നീഷ്യനെതിരെ പീഡന പരാതിയുമായി 12 വിദ്യാർഥിനികൾ ടെക്നീഷ്യനെ സസ്പെന്റ് ചെയ്തു


പയ്യന്നൂർ  : പരിയാരം മെഡിക്കൽ കോളേജിൽ 12 വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ അധികൃതർ നടപടി തുടങ്ങി. കാത്ത് ലാബ് ടെക്നീഷ്യൻ വിളയങ്കോട് സ്വദേശി ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. 15 വർഷമായി കാത്ത് ലാബിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തു വരുന്ന ആളാണ് ശ്രീജിത്ത്. കാത്ത് ലാബിൽ കാർഡിയാക് വാസ്കുലർ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന 15 വിദ്യാർത്ഥിനികളിൽ 12 പേരാണ് ശ്രീജിത്തിനെതിരെ മെഡിക്കൽ കോളേജ് അധികൃതർക്ക് രേഖാമൂലം പരാതി നൽകിയത്. ഇതു സംബന്ധിച്ച് ഡോക്ടർമാരായ സവിത, സുധ എന്നിവർ അന്വേഷണം തുടരുന്നതിനിടയിലാണ് ആരോപണ വിധേയനായ ടെക്നീഷ്യനെ സസ്പെന്റ് ചെയ്തത്. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് സൂചന. സമിതി ഇതുവരെ നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് റിപ്പോർട്ട് ലഭിക്കുന്നതിനു മുമ്പു തന്നെ ടെക്നീഷ്യനെതിരെ നടപടിയെടുത്തതെന്നാണ് സൂചന.

No comments