Breaking News

വന്യമൃഗശല്യത്തിനെ നേരിടുന്നതിന് ഭരണകൂടനിസ്സംഗത; ഏപ്രിൽ പത്തിന് യു ഡി എഫ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് മാർച്ച് നടത്തും


വെള്ളരിക്കുണ്ട് : വന്യമൃഗശല്യത്തിനെ നേരിടുന്നതിന് ഭരണകൂടനിസ്സംഗതക്കെതിരെ ഏപ്രിൽ പത്തിന് നടക്കുന്ന യു ഡി എഫ് വെള്ളരിക്കുണ്ട്താലൂക്ക് ഓഫീസ് മാർച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉൽഘാടനം ചെയ്യും.

വെള്ളരിക്കുണ്ട്  ടൗൺ കേന്ദ്രീകരിച്ച് നടക്കുന്ന മാർച്ച് താലൂക്കിഫിസിലേക്ക് ജില്ലാ നേതാക്കൾ നയിക്കും . സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം യു ഡി എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ ഉൽഘാടനം ചെയ്യ്തു.

സമരസമിതി ചെയർമാൻ കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് രാജുകട്ടക്കയം അദ്ധ്യക്ഷത വഹിച്ചു. എ .സി.എ .ലത്തീഫ് , ജെറ്റോജോസഫ്, കൂക്കൾ ബാലകൃഷ്ണൻ , പ്രിൻസ് ജോസഫ് , പി.വി .സുരേഷ് ,  ഹരീഷ് പി- നായർ , ജോമോൻ ജോസഫ് , എം.പി.ജോസഫ് , ഷോബി ജോസഫ് , ഗംഗാധരൻ , സാലു.കെ. എ എന്നിവർ സംസാരിച്ചു

No comments