ഉദിനൂർ സ്വദേശിനിയായ എം.ബി.ബി.എസ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. കാസർകോട് ഹോസ്ദുർഗ് സ്വദേശിനി അമ്പിളിയെ (24) ആണ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ സഹപാഠികൾ കണ്ടത്.
കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് അമ്പിളി. ശനിയാഴ്ച രാത്രി ഷോപ്പിങ് കഴിഞ്ഞെത്തിയ ഹോസ്റ്റലിലെ സഹപാഠികളാണ് അമ്പിളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അമ്പിളി മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായാണ് വിവരം.
No comments