Breaking News

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം


കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖനാണ് മരിച്ചത്. ജോലിക്ക് പോയി വരുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായതെന്നാണ് വിവരം.
എരുമക്കൊല്ലിയില്‍ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ആറുമുഖന്‍ മരിച്ചു. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

ഇന്ന് രാതി ഒമ്പത് മണിയോടെയാണ് കാട്ടാന അറുമുഖനെ ആക്രമിച്ചത്. അറുമുഖന് കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതര പരിക്കേറ്റിരുന്നു. കാട്ടാന കൂട്ടം പ്രദേശത്തെ തേയില തോട്ടത്തിൽ തമ്പടിച്ചിരിക്കുകയാണ്. സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നുണ്ട്. ഡിഎഫ്ഒ വരാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

No comments