മൂന്നു മാസം പ്രായമായ കുഞ്ഞ് പനി മൂർച്ഛിച്ച് മരിച്ചു
കാസർകോട്: മൂന്നു മാസം പ്രായമായ കുഞ്ഞ് പനി മൂർച്ഛിച്ച് മരിച്ചു. ആദൂർ, മഞ്ഞംപാറയിലെ മണി-ഹരിണി ദമ്പതികളുടെ ആദ്യത്തെ കൺമണിയായ അൻസികയാണ് മരിച്ചത്. ബുധനാഴ്ച പനിയെ തുടർന്ന് ഡോക്ടറെ കാണിച്ച് മരുന്നു വാങ്ങിയിരുന്നുവെന്ന് പറയുന്നു. വ്യാഴാഴ്ച രാവിലെ പനി വീണ്ടും മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അൻസികയുടെ മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി.
No comments