Breaking News

വീട്ടിൽ മെത്താംഫിറ്റമിൻ വിൽപന; എക്സൈസ് പരിശോധനയിൽ ഉദുമ സ്വദേശി പിടിയിൽ


കാസർകോട്: കാസർകോട് 17.23 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉദുമ സ്വദേശിയായ മുഹമ്മദ്‌ റാസിഖ് പി.എം (29) ആണ് പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനകളിലാണ് ഇയാൾ കുടുങ്ങിയത്. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രശോഭ് കെ.എസും സംഘവുമാണ് റെയ്‌ഡ് നടത്തിയത്.

സ്വന്തം വീട് കേന്ദ്രീകരിച്ച് തന്നെ മുഹമ്മദ് റാസിഖ് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്നു എന്നാണ് എക്സൈസിന് ലഭിച്ച വിവരം. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സി.കെ.വി സുരേഷ്, പ്രമോദ് കുമാർ വി, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ നൗഷാദ് കെ, പ്രജിത്ത് കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ ടി.വി, സോനു സെബാസ്റ്റ്യൻ, രാജേഷ് പി, ഷിജിത്ത് വി.വി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ റീന.വി, അശ്വതി വി.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജിഷ് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

No comments