ബളാൽ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ വിഷുചന്ത ആരംഭിച്ചു
വെള്ളരിക്കുണ്ട് : ബാളാൽ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിൽ വെള്ളരി ക്കുണ്ടിൽ വിഷുചന്ത ആരംഭിച്ചു.
പഞ്ചായത്തിലെ 16 വാർഡുകളിലേയും കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയ തനതായ ഉൽപ്പന്നങ്ങൾ,വിവിധ യിനം പച്ചക്കറികൾ,നാടൻ പലഹാരങ്ങൾ , തുണിത്തരങ്ങൾ എന്നിവയാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചന്തയിൽ കുടുംബശ്രീ അംഗങ്ങൾ വിൽപനക്കായി ഒരുക്കിയിരിക്കുന്നത്..
സപ്ലൈകോ യ്ക്ക് സമീപം ആരംഭിച്ച വിഷു ചന്ത പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു..
ബ്ലോക്ക് പഞ്ചാ യത്ത് അംഗം ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ. ആർ. വിനു. ടി. അബ്ദുൾ കാദർ, പി. പത്മാവതി , സിഡിഎസ് ചെയർപേഴ്‌സൺ മേരി ബാബു, ഷീജ റോബർട്ട്. എന്നിവർ പ്രസംഗിച്ചു..
No comments