Breaking News

വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രത്തിൽ കിടത്തി ചികിൽസിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക ; സിപിഐ ബളാൽ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ടൗണിൽ പൊതു സമ്മേളനം നടന്നു


വെള്ളരിക്കുണ്ട് : സിപിഐ ബളാൽ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ടൗണിൽ പൊതുയോഗം നടന്നു. സിപി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് സുരേഷ് ബാബു യോഗം ഉത്ഘാടനം ചെയ്തു. 

സിപിഐ ലോക്കൽ സെക്രട്ടറി ചന്ദ്രൻ വിളയിൽ സ്വാഗതം പറഞ്ഞു. സാജൻ പൈങ്ങോട്ട് ആദ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ എസ് കുര്യക്കോസ്, മുൻ എം എൽ എ  കുമാരൻ എം, മണ്ഡലം സെക്രട്ടറി എം പുഷ്പരാജ് തുടങ്ങിയവർ സംസാരിച്ചു . ലോക്കൽ സെക്രട്ടറിയായി ചന്ദ്രൻ വിളയിലിനെ വീണ്ടും തിരഞ്ഞെടുത്തു. ഒൻപത് അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

ആർ ടി ഓഫീസ് പ്രവർത്തനം താലൂക്ക് ഓഫീസിലേക്ക് മാറ്റി സർക്കാരിന് ഉണ്ടാവുന്ന സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കുക ,  വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രത്തിൽ കിടത്തി ചികിൽസിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .

കമ്മിറ്റി അംഗങ്ങൾ 

ഷാജൻ പൈങ്ങോട്ട് 

കെ യു ജോയ് 

ടോമി സെബാസ്റ്റ്യൻ 

സി ഡി മാത്യു 

അജ്മോൻ പുന്നാക്കുന്നു

രാഹുൽ പുല്ലോടി 

പി എസ് ബാബു 

വിഷ്ണു കെ


No comments