ബസും ബൈക്കും കൂട്ടിയിടിച്ച് യുവതിക്കും യുവാവിനും ദാരുണാന്ത്യം
മലപ്പുറം: നിലമ്പൂർ കരിമ്പുഴയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മുട്ടിക്കടവ് മുരളി മന്ദിരത്തിലെ അമർ ജ്യോതി, ബന്ധുവായ ആദിത്യ എന്നിവരാണ് മരിച്ചത്. സംഭവം ഇന്ന് രാവിലെ 10.45നാണ് നടന്നത്. നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന ബൈക്കുമാണ് കരിമ്പുഴ ടാമറിന്റ് ഹോട്ടലിന് സമീപം കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരായ അമർ ജ്യോതിയും ആദിത്യയും തൽക്ഷണം മരിച്ചു.
No comments