33 വർഷത്തെ സേവനത്തിന് ശേഷം ബളാൽ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നിന്നും വിരമിക്കുന്ന പി. ചന്ദ്രന് യാത്രയയപ്പ് നൽകി
വെള്ളരിക്കുണ്ട്: ബളാൽ ക്ഷീരോൽപാദക സഹകരണ സംഘത്തിലെ 33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ലാബ് അസിസ്റ്റന്റ് പി. ചന്ദ്രന് സംഘത്തിൽ വെച്ച് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് സി. ഡി. വർഗീസ് അദ്ധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, പഞ്ചായത്ത് മെമ്പർ മാരായ അജിത, പത്മാവതി, സന്ധ്യ ശിവൻ, ഡയറി എക്സ്റ്റൻഷൻ ഓഫീസർ ഉഷ കെ, ഡയറി ഫാം ഇൻസ്ട്രക്ടർ എബിൻ ജോർജ്, അസിസ്റ്റന്റ് മിൽക്ക് പ്രോക്യൂർ മെന്റ് ഓഫീസർ ഷൽന അരയാക്കണ്ടി, സംഘത്തിലെ മുൻ പ്രസിഡന്റ് മാരായ ഹരീഷ് പി നായർ,ജോർജ് ജോസഫ്, വി. എം. തോമസ്, ജോസ് കൊട്ടാരം, ഇ. കെ. ജോസ്, പൊതു പ്രവർത്തകരായ വി. മാധവൻ നായർ, കെ. കുഞ്ഞമ്പു നായർ, ഷാജൻ പൈങ്ങോട്ട്, മർച്ചന്റ് ബളാൽ യുണിറ്റ് പ്രസിഡന്റ് ബഷീർ എൽ കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഇ. അശോകൻ സ്വാഗതവും, കെ എം മാത്യു നന്ദിയും പറഞ്ഞു.
No comments