നാലുപതിറ്റാണ്ട് പൂർത്തിയായ കോളംകുളം റെഡ്സ്റ്റാറിന്റെ നാൽപതാം വാർഷിക പരിപാടികളാൽ ഇന്ന് കോളംകുളം വർണശബളമാകും
കോളംകുളം : മലയോരത്തുനിന്നും നാൽപതു വർഷങ്ങൾക്കു മുൻപ് കോളംകുളത്ത് നിലവിൽ വരുകയും നാളിന്ന് വരെ കലാ സാംസ്കാരിക, കായിക മേഖലയിൽ ജില്ലയിൽ തന്നെ മികച്ച നിൽക്കുന്ന ഒട്ടനവധി കലാ കായിക കിരീടങ്ങളും സ്വന്തമാക്കിയ കോളംകുളം റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് അതിന്റെ നാൽപതാം വാർഷികം നാലുമാസമായി വിവിധ കലാ സാംസ്കാരിക കായിക കലാപരിപാടികളോട് നടത്തി വരുകയാണ്.അതിന്റെ അവസാനം എന്നനിലയിൽ ഇന്നും നാളെയുമായി വിവിധ കലാ സാംസ്കാരിക പരുപാടികളോടെ നാടിന്റെ ഉത്സവം ആയി നടത്തുകയാണ് ഏപ്രിൽ 30ഇന്ന് വൈകുന്നേരത്തോടെ നാട് വിവിധ കലാ പരിപാടികൾ സാക്ഷ്യം കുറിക്കും, ഏഴ് മണിക്ക് രംഗപ്പുജ, ഒപ്പന, മാർഗം കളി, കൈകൊട്ടിക്കളി, മംഗലം കളി, അലാമി കളി, ഗുജറാത്തി പഞ്ചാബി ഡാൻസ്, കൊൽകളി, വിവിധ സിനിമാറ്റിക് ഡാൻസും റെഡ് സ്റ്റാർ വനിതാ വേദി അവതരിപ്പിക്കുന്ന നെരിപ്പൊട് സംഗീത ശില്പവും ആരങ്ങിലെത്തും നാളെ വൈകുന്നേരം 7മണിക്ക് ക്ലബ് പരിസരത്തു നിന്നും ആരംഭിക്കുന്ന സാംസ്കാരിക ഗോഷയാത്രയോടെ ആരംഭിക്കുന്ന പരിപാടി ക്ക് ശേഷം മെഗാ ദഫും, മെഗാ തിരുവാതിരയും ആരങ്ങിലെത്തും, അതിനു ശേഷം തൃക്കരിപ്പൂർ എം എൽ എ രാജാഗോപാലൻ സാംസ്കാരിക സമ്മേളനം ഉദ്ഘടനം ചെയ്ത് സംസാരിക്കും കൃത്യം 9 മണിക്ക് തന്നെ ഐഡിയ സ്റ്റാർ സിംഗർ ഫൈയിം ബൽറാം നയിക്കുന്ന മെഗാ ഗാനമേളയോടെ നാൽപതാം വാർഷിക പരിപാടികൾ അവസാനിക്കും
No comments