Breaking News

വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുന്നക്കുന്ന് ഉന്നതിയിൽ നിർമിച്ച റോഡ് പൊതുജനങ്ങൾക്കായി തുറന്നു


ഭീമനടി : ബ്ലോക്ക് പഞ്ചായത്ത് പട്ടികവർഗ ഉപ പദ്ധതിയിൽ ഉൾപ്പെടുത്തി10ലക്ഷം രൂപ ചെലവഴിച്ച് വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വെസ്റ്റ് എളേരി പുന്നക്കുന്ന് ഉന്നതിയിൽ നിർമിച്ച റോഡ് പൊതുജനങ്ങൾക്കായി തുറന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ് അധ്യക്ഷനായി. പഞ്ചായത്ത് അംഗം എ വി ലില്ലിക്കുട്ടി, ഊര് മൂപ്പൻ ബി രവി, കെ കെ ഹരിദാസ് എന്നിവർ സംസാരിച്ചു. ട്രൈബൽ ഓഫീസർ എ ബാബു സ്വാഗതവും പ്രമോട്ടർ കെ വി ബിപിൻ നന്ദിയും പറഞ്ഞു.

No comments