Breaking News

ചീർക്കയം കൊളത്തുകാട് നടക്കുന്ന വടക്കേൻ വാതിൽ മഹോത്സവത്തിന്റെ ഭാഗമായി മുഹൂർത്ത കൊള്ളി (നാൾ മരം) മുറിക്കൽ ചടങ്ങ് നടന്നു


പുങ്ങംചാൽ : ചീർക്കയം കൊളത്തുകാട് അയ്യപ്പ ഭജനമട പരിസരത്ത് 2025 മെയ്‌ 4,5 തീയതി കളിൽ നടക്കുന്ന പൗരാണിക ഗോത്ര ആചാരങ്ങളിൽ  പ്രധാനമായ വടക്കേൻ വാതിൽ മഹോത്സവത്തിന്റെ ഭാഗമായി മുഹൂർത്ത കൊള്ളി (നാൾ മരം ) മുറിക്കൽ ചടങ്ങ് ഇന്ന് രാവിലെ നടന്നു .  

കുഞ്ഞമ്പു വളഞ്ഞങ്ങാനം, ശങ്കരൻ പാറക്കാട്ട്, കുഞ്ഞിരാമൻ നെല്ലിക്കാടൻ എന്നീ പൂജാരിമാരുടെ കർമികത്വത്തിലാണ് ചടങ്ങ് നടന്നത് .

കൊളത്തുകാട് ഉന്നതിയിലെയും സമീപ പ്രാദേശങ്ങളിലെയും നിരവധി ആൾക്കാർ ചടങ്ങിൽ പങ്കെടുത്തു..

No comments