Breaking News

കാസർകോട് തളങ്കരയിൽ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ


കാസർകോട് : അഞ്ച് ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. തളങ്കര, കുന്നിലെ അബ്ദുൽ റിയാസി (45)നെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ കെ.എസ് പ്രശോഭും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി 12 മണിയോടെ തളങ്കര മാലിക് ദിനാർ പള്ളിയിലേക്ക് പോകുന്ന പ്രവേശന കവാടത്തിനു സമീപത്തു വച്ചാണ് അറസ്റ്റ്.
എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ പ്രമോദ് കുമാർ, സി.കെ.വി സുരേഷ്, സി.ഇ.ഒമാരായ നൗഷാദ്, സോനു സെബാസ്റ്റിയൻ, അശ്വതി എന്നിവരും ഉണ്ടായിരുന്നു.

No comments