Breaking News

കാഞ്ഞങ്ങാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു...ഷോർട് സർക്യൂട്ടായിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം


കാസർകോട്: കാഞ്ഞങ്ങാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കൊവ്വൽ പള്ളിയിലെ ഹോട്ടൽ വ്യാപാരി നീലേശ്വരം സ്വദേശി മുഹമ്മദ് നെടുങ്കണ്ടയുടെ കാറാണ് കത്തി നശിച്ചത്. ബുധനാഴ്ച വൈകിട്ട് 4.30 നാണ് സംഭവം കാഞ്ഞങ്ങാട് ടൗണിൽ നിന്നു സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴാണ് അലാമി പള്ളിയിൽ വച്ച് കാറിൽ തീപടർന്നത്. കത്തുന്ന ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു മുഹമ്മദ് കാർ റോഡരിലേക്ക് മാറ്റി നിർത്തുകയായിരുന്നു. കാറിൽ നിന്നിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടർന്നു. വിവരത്തെ തുടർന്ന് കാഞ്ഞങ്ങാട് നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. കാറിന്റെ ഉൾഭാഗം പൂർണമായി കത്തി. ഷോർട് സർക്യൂട്ടായിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറോളം സംസ്ഥാനപാത വഴി ഗതാഗതവും തടസ്സപ്പെട്ടു.

No comments