Breaking News

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജില്ലയിലെത്തിയ വിജൂ കൃഷ്ണൻ കയ്യൂർ രക്തസാക്ഷി സ്മൃതി മണ്ഡപം, ചീമേനി രക്തസാക്ഷി സ്മാരക മന്ദിരം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി


കയ്യൂർ : സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജില്ലയിലെത്തിയ വിജൂ കൃഷ്ണൻ കയ്യൂർ രക്തസാക്ഷി സ്മൃതി മണ്ഡപം, ചീമേനി രക്തസാക്ഷി സ്മാരക മന്ദിരം എന്നിവ സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ജനാർദനൻ, പി ആർ ചാക്കോ, രജീഷ് വെള്ളാട്ട് എന്നിവരും കെ സുധാകരൻ, കയനി കുഞ്ഞിക്കണ്ണൻ, എം രാജീവൻ, കെ ശകുന്തള എന്നിവരും ഒപ്പമുണ്ടായി. ചീമേനിയിൽ ലോക്കൽ സെക്രട്ടറി എം കെ നളിനാക്ഷനും കയ്യൂരിൽ ലോക്കൽ സെക്രട്ടറി കെ രാധാകൃഷ്ണനും ഷാൾ അണിയിച്ച് സ്വീകരിച്ചു.

No comments