പാചകവാതക വിലവർധന ; കെ എസ് കെ ടി യു വനിത സബ് കമ്മറ്റി അടുപ്പ് കൂട്ടി പ്രതിഷേധിച്ചു
കരിന്തളം: കേന്ദ്ര സർക്കാറിൻ്റെ അന്യായമായ പാചകവാതക , പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് കെ എസ് കെ ടി യു വില്ലേജ് കേന്ദ്രങ്ങളിൽ നടത്തുന്ന അടുപ്പുകൂട്ടൽ സമരത്തിന്റെ ഭാഗമായി കെ എസ് കെ ടി യു കരിന്തളം ഈസ്റ്റ് വില്ലേജ് വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിച്ചാമരത്ത് അടുപ്പുകൂട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ചു . സമരം കെ എസ് കെ ടി യു നിലേശ്വരം ഏരിയാ വനിത സബ് കമ്മറ്റി ജോ:സെക്രട്ടറി ഉഷ രാജു ഉദ്ഘാടനം ചെയ്തു. വിജി ബിജു അധ്യക്ഷത വഹിച്ചു.വരയിൽ രാജൻ, ലെനിൻ പ്രസാദ് എന്നിവർ സംസാരിച്ചു. വനിത സബ് കമ്മറ്റി വില്ലേജ് കൺവീനർ ഷിനി വാസു സ്വാഗതം പറഞ്ഞു.
No comments