ജില്ലാ പഞ്ചായത്ത് പുരസ്‌കാരം ലഭിച്ച ഹരിതം വെള്ളരിക്കുണ്ട് പ്രവർത്തകർക്ക് ബളാൽ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ആദരം
വെള്ളരിക്കുണ്ട് : ജില്ലയിലെ മികച്ച ഹരിത ടൗണാക്കി വെള്ളരിക്കുണ്ടിനെ മാറ്റുകയും അതുവഴി ജില്ലാ പഞ്ചായത്ത് പുരസ്‌കാരം നേടുകയും ചെയ്ത ഹരിതം വെള്ളരിക്കുണ്ട് പദ്ധതിക്കും അതിന്റെ പിന്നിൽ പ്രവർത്തിച്ച ഹരിതം വെള്ളരിക്കുണ്ട് പ്രവർത്തകർക്കും ആദരവ് നൽകി. പദ്ധതി ഏറ്റെടുത്തു നടത്തുവാൻ മുന്നിൽ നിന്നും നയിച്ച വെള്ളരിക്കുണ്ട് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ പൂച്ചെടികൾ വച്ചു പിടിപ്പിച്ചും പാതയോരങ്ങളെ ഫലവൃക്ഷ തൈകളാൽ ഹരിതാഭമാക്കുകയും ചെയ്ത ഹരിതം വെള്ളരിക്കുണ്ട് പ്രവർത്തകരെയും വ്യാ പാരികളെയും, ഡ്രൈവർമാരെയും ഹരിതകർമ്മസേന പ്രവർത്തകരെയും ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജുകട്ടക്കയം മൊമെന്റോ നൽകി ആദരിച്ചു.
വാർഡ് മെമ്പർ വിനു കെ ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി ആദ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പ്രവർത്തകരെ ആദരിച്ച ശേഷം ചടങ്ങ് ഉത്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് അവതരണം ഹരിതം വെള്ളരിക്കുണ്ട് പദ്ധതി യുടെ മുന്നണി പോരാളികൂടിയായ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തിന് വേണ്ടി ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് ആദരവ് നൽകി.
ആശംസകൾ അർപ്പിച്ചു മോൻസി ജോയി, അബ്ദുൽ ഖാദർ,തോമസ് ചെറിയാൻ, സാജു സെബാസ്റ്റ്യൻ, രജീഷ് കാരായി എന്നിവർ സംസാരിച്ചു
ഹരിതം വെള്ളരിക്കുണ്ട് പദ്ധതിയുടെ പിന്നണി പോരാളികളായ ജോർജ് തോമസ്, ദിലീപ് മാത്യു,സണ്ണി പൈക്കട, രാജൻ സ്വാതി, സാജൻ ജോസഫ്, എ സി ലത്തീഫ്, ജോസ് വടക്കേപറമ്പിൽ, കേശവൻ നമ്പീശൻ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, പി സി ബിനോയ്, അനീഷ് സൈമൺ, തമ്പാൻ പുങ്ങാംചാൽ, രാഹുൽ ഫിലിപ്പ്, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു .ബാബു കല്ലറക്കൽ ചടങ്ങിന് നന്ദി പറഞ്ഞു
No comments