Breaking News

തായന്നൂർ കുഴിക്കോൽ കരിഞ്ചാമുണ്ഡിയമ്മ ഏടയ്മിന്ന തറവാട് തെയ്യം കെട്ട് മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറച്ചു


തായന്നൂർ : കുഴിക്കോൽ ഏടയ്മിന്ന തറവാട് തെയ്യം കെട്ട് മഹോത്സവം ഏപ്രിൽ 10, 11, 12 തീയതികളിൽ കൊണ്ടാടുന്നു. ഏപ്രിൽ 10 രാവിലെ 4 മണിക്ക് പള്ളിയറയിൽ ദീപം തെളിയിക്കൽ നടന്നു. തുടർന്ന് കലവറനിറക്കൽ എണ്ണപ്പാറ ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്തിൽ പുറപ്പെട്ട് കുഴിക്കോൽ എടയ്മിന്നതറവാട്ടിൽ എത്തിച്ചേർന്നു. വൈകുനേരം 6 മണിക്ക് തെയ്യം തുടങ്ങൾ 6.30 ന് മേലേരിക്ക് തീ കൊടുക്കൽ 7 മണിക്ക് തറവാട് കുറത്തിയമ്മ ഗുരു ദൈവങ്ങൾ 8 മണിക്ക് ബിരൻ തെയ്യം 8.30 അന്നദാനം 9 മണിക്ക് മന്ത്രമൂർത്തി 10 മണിക്ക് ശ്രീ കരിഞ്ചാമുണ്ഡിയമ്മയുടെ കൊടി പിടിക്കൽ 10.30 ന് വിഷ്ണു മൂർത്തിയുടെ കുളിച്ച് തോറ്റം 11.30 ന് പഞ്ചുരുളി തെയ്യത്തിൻ്റെ തിടങ്ങൽ തുടർന്ന് പാക്ഷാണമൂർത്തി പുലർച്ചെ 2 ന് പിലിച്ചാമുണ്ഡിയമ്മയുടെ പുറപ്പാട് 3 മണിക്ക് പൊട്ടൻ തെയ്യത്തിൻ്റെ പുറപ്പാട് 4 മണിക്ക് ശ്രീ കരിഞ്ചാമുണ്ഡിയമ്മയുടെ പുറപ്പാട് 5 മണിക്ക് കോടി അണങ്ങ് 7 മണിക്ക് കപ്പാളത്തിയമ്മ 10 മണിക്ക് കുടുംബ തെയ്യം 11 മണിക്ക് ചാമുണ്ഡിയമ്മയുടെ പുറപ്പാട് 12 മണിക്ക് കാർന്നോൻ തെയ്യം 12.30 ന് അന്നദാനം 1.30 ന് ആട്ടക്കാരത്തി 3 മണിക്ക് വിഷണുമൂർത്തിയുടെ പുറപ്പാട് തുടർന്ന് രാത്രി 10 മണിക്ക് പഞ്ചുരളിയുടെ നേർച്ച കോലം തുടർന്ന് വിളക്കലരിയോടെ സമാപനം

No comments