എറണാകുളം, തിരുവനന്തപുരത്തുമായി കേസുകളുടെ 'ആറാട്ട്'; പോസ്റ്റിട്ടെന്ന് സമ്മതിച്ച് 'ആറാട്ടണ്ണൻ', ഫോൺ കസ്റ്റഡിയിൽ
കൊച്ചി: സാമൂഹിക മാധ്യമങ്ങളിൽ മലയാള സിനിമാ രംഗത്തെ നടിമാര്‍ക്കെതിരായ അശ്ലീല പരാമർശത്തിൽ യൂ ട്യൂബർ സന്തോഷ് വർക്കി അറസ്റ്റിലായിരുന്നു. സിനിമാ നടിമാർക്കെതിരെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷ് വർക്കി അശ്ലീല പരാമർശം നടത്തിയത്. ആറാട്ടണ്ണൻ എന്നറിയപ്പെട്ടുന്ന സന്തോഷ് വർക്കി ഈ മാസം 20നാണ് സിനിമാ നടിമാർക്കെതിരെ അശ്ലീല പരാമർശം കുറിപ്പായി ഇട്ടത്.
അതിന് പിന്നാലെ ഇയാൾക്കെതിരെ എറണാകുളത്തു നിന്നും തിരുവനന്തപുരത്തു നിന്നും നിരവധി പരാതികൾ പൊലീസിന് ലഭിച്ചു. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് അമ്മയിലെ അംഗങ്ങളായ 16 പേർന്ന് ചേർന്ന് പരാതി നൽകി. തിരുവനന്തപുരത്ത് നിന്ന് ഭാഗ്യലക്ഷമി അടക്കമുള്ളവരും പരാതി നൽകി. ഇതിന് പിന്നാലെയാണ് സന്തോഷ് വർക്കിയെ എറണാകുളം നോർത്ത് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.
No comments