കേന്ദ്ര സർക്കാർ വഖ്ഫ് ഭേദഗതി നിയമം പിൻവലിക്കുക ; എസ് കെ എം എം എ പരപ്പ റെയ്ഞ്ച് കമ്മിറ്റി പോസ്റ്റോഫീസ് ധർണ്ണ സമരം നടത്തി
പരപ്പ : കേന്ദ്ര സർക്കാർ വഖ്ഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യം മുൻനിർത്തി എസ് കെ എം എം എ പരപ്പ റെയ്ഞ്ച് കമ്മിറ്റി പോസ്റ്റോഫീസ് ധർണ്ണ സമരം നടത്തി.പരപ്പ പോസ്റ്റോഫീസിനു മുന്നിൽ നടന്ന സമരത്തിൽ റഷീദ് കെ പി കല്ലഞ്ചിറ
സ്വാഗതം പറഞ്ഞു . ഇസഹാക്ക് കനകപ്പള്ളി അധ്യക്ഷനായ സമരം ബളാൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എം അബ്ദുൽ ഖാദർ
ഉദ്ഘാടനം ചെയ്തു . മുഖ്യപ്രഭാഷണം ശിഹാബുദ്ദീൻ ഫൈസി നടത്തി . തസ്‌ലീം പരപ്പ , ഹമീദ് എടത്തോട്, മുഹമ്മദ് കുഞ്ഞി , ഷൗക്കത്ത് നമ്പ്യാർ കൊച്ചി , നൗഷാദ് മാലോം , സി എം ബഷീർ ,സി എച്ച് കരീം ഹാജി , വി എം ബഷീർ ,നജീബ് മൗലവി എന്നിവർ സമരത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു സുഹൈൽ നമ്പ്യാർ കൊച്ചി നന്ദിയും പറഞ്ഞു
No comments