Breaking News

നിരവധി അബ്കാരി-മയക്കുമരുന്ന് കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുകയായിരുന്ന നവവരൻ അറസ്റ്റിൽ


കാസർകോട്: നിരവധി അബ്കാരി-മയക്കുമരുന്ന് കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുകയാ യിരുന്ന നവവരൻ അറസ്റ്റിൽ. പെർമുടെ, കുടാൽ മർക്കള, എടക്കാനയിലെ വിഷു കുമാറി(34)നെയാണ് കുമ്പള എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.അനീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ബേള, ധർബ്ബത്തടുക്കയിലെ ഭാര്യാവീട്ടിൽ വെച്ചാണ് അറസ്റ്റ്.
എക്സൈസ് സംഘം എത്തുമ്പോൾ കിടപ്പുമുറിയിലെ കട്ടിലിന് കീഴിൽ പതുങ്ങി കിടക്കുകയായിരുന്നു പ്രതിയെന്ന് അ ധികൃതർ പറഞ്ഞു. 2019, 2021, 2023 വർഷങ്ങളിലെ അബ്കാരി, എൻഡിപിഎസ് കേസുകളിൽ പ്രതിയായ വിഷുകുമാറി നെതിരെ വാറന്റുള്ളതായി എക്സൈസ് അധികൃതർ പറഞ്ഞു. കർണ്ണാടകയിലും മറ്റും ഒളിവിലായിരുന്ന പ്രതിയെ തേടി അ ന്വേഷണ സംഘം പലതവണ ശ്രമിച്ചിരുന്നുവെങ്കിലും കണ്ട ത്താൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് ഒരു തുറുപ്പുചീട്ടെന്ന നിലയിൽ ഒരു വിവാഹ ഫോട്ടോ സമൂഹ്യമാധ്യമത്തിൽ എ ക്സൈസ് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. ഒരു ത്തിൽ വെച്ചാണ് വിഷുകുമാറിന്റെ കല്യാണം കഴിഞ്ഞതെ ന്ന് വ്യക്തമായി. അന്വേഷണത്തിനൊടുവിൽ എക്സൈസ് സംഘം കല്യാണം നടന്ന ക്ഷേത്രം തിരിച്ചറിയുകയും ഭാര വാഹികളുമായി സംസാരിക്കുകയും ചെയ്തു. മാർച്ച് ആദ്യ വാരത്തിൽ യുവതി-യുവാക്കൾ പരസ്പരം മാല ചാർത്തി വിവാഹം ചെയ്തിരുന്നതായാണ് ക്ഷേത്രം ഭാരവാഹികൾ ന ൽകിയ വിവരം.
ക്ഷേത്രരേഖകൾ ഒന്നും ഹാജരാക്കാത്തതിനാൽ വിവാഹം രജിസ്റ്റ റിൽ ചേർത്തിരുന്നില്ലെന്നും വ്യക്തമാക്കി. ഇതോടെ വിവാ ഹഫോട്ടോ അബ്കാരി കേസ് പ്രതിയുടേതാണെന്ന് ഉറപ്പിച്ച എക്സൈസ് സംഘം ഭാര്യയെ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നു. ഒടുവിൽ ഇന്നലെ വൈകുന്നേരം മൂന്നു മണിയോ ടെയാണ് ഉദ്യോഗസ്ഥർ ധർബ്ബത്തടുക്കയിലെ ഭാര്യാവീട്ടിലെ ത്തി വിഷുകുമാറിനെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാ ജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. എ
സ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ. പീതാം ബരൻ, സിഇഒമാരായ എംഎം അഖിലേഷ്, കെ. സുർജിത്ത്, ഡവർ പി. പ്രവീൺ കുമാർ എന്നിവരും ഉണ്ടായിരുന്നു.

No comments