Breaking News

പഹൽഗാമിൽ ജീവൻ പൊലിഞ്ഞവർക്കായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പരപ്പ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു


പരപ്പ : ജമ്മു കാശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട  സഹോദരങ്ങളുടെ സ്മരണകൾക്ക് മുന്നിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പരപ്പ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് 

കെ. പി.ബാലകൃഷ്ണൻ, ബളാൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡണ്ട് എം.പി.ജോസഫ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സിജോ പി.ജോസഫ്, ഡികെഡിഎഫ് ജില്ലാ സെക്രട്ടറി കാനത്തിൽ ഗോപാലൻ നായർ, ആദിവാസി കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡണ്ട് കണ്ണൻ മാളൂർകയം, പുഷ്പരാജൻ എം. കെ. തുടങ്ങിയവർ സംസാരിച്ചു. കൃഷ്ണൻ പാച്ചേനി, മനോഹരൻ മാസ്റ്റർ, ജോണി കൂനാനിക്കൽ, എ. പത്മനാഭൻ, വി.ഭാസ്കരൻ, വിനു ക്ലായിക്കോട് തുടങ്ങിയവർ അനുശോചന പരിപാടിക്ക് നേതൃത്വം നൽകി.

No comments