വി കെ രാജനും സി.പ്രഭാകരനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി വിപിപി മുസ്തഫ,സിജി മാത്യു, ഇ.പത്മാവതി പുതുതായി സെക്രട്ടറിയേറ്റിൽ
കാസർകോട് : സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ നടന്നു. ജനാധിപത്യ
മഹിളാ അസോസിയേഷൻ നേതാവ് ഇ. പത്മാവതിയെയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു എന്നീ
പുതുമുഖങ്ങളെ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. എം.വി ഗോവിന്ദൻ മന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫ് അംഗമായതിനെ തുടർന്ന് ഒഴിവായ ഡോ. വിപിപി മുസ്തഫയെ വീണ്ടും സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തു. സി.പ്രഭാകരൻ, വി.കെ രാജൻ എന്നിവരെ ഒഴിവാക്കിയാണ് പത്മാവതിയെയും സിജിമാത്യുവിനെയും സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തത്. എം. രാജഗോപാലൻ, പി. ജനാർദ്ദനൻ, കെ.വി കുഞ്ഞിരാമൻ, കെ.ആർ ജയാനന്ദ, എം. സുമതി, വി.വി രമേശൻ എന്നിവർ സെക്രട്ടേറിയറ്റംഗങ്ങളായി തുടരും. ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ എം.വി ബാലകൃഷ്ണനു പകരമാണ് മുസ്തഫയെ തെരഞ്ഞെടുത്തത്. ജില്ലയിലെ വർഗ്ഗ-ബഹുജന സംഘടനാ കമ്മിറ്റികളുടെ പാർട്ടി ചുമതലകളും ബുധനാഴ്ചത്തെ ജില്ലാ കമ്മിറ്റി യോഗത്തിൽ നൽകും.
No comments