കോൺഗ്രസ് പ്രവർത്തകന്റെ വീട്ടുമതിലും കൃഷിയും നശിപ്പിച്ചു ; 10 സിപിഎം പ്രവർത്തകർക്കെതിരെ കേസ് യു ഡി എഫ് നേതാക്കൾ സ്ഥലം സന്ദർശിച്ചു
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടുമതിലും കൃഷിയും നശിപ്പിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആവിക്കര യുവധാര ക്ലബ്ബിന് സമീപത്തെ എ.ജയരാജന്റെ വീട്ടുമതിലും കൃഷിയുമാണ് നശിപ്പിച്ചത്. വീടിന്റെ മതിലും വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ കവുങ്ങും പൂര്‍ണമായും വെട്ടിമാറ്റി. തെങ്ങിന്റെ ഓലകളും വയലിനോട് ചേര്‍ന്നു മികച്ച വിളവു ലഭിച്ചിരുന്ന 2 തെങ്ങുകളുടെ അടിഭാഗവും പാതി മുറിച്ച നിലയിലാണ്. വീട്ടുടമയുടെ പരാതിയിലാണ് പത്ത് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.
അക്രമികൾ നശിപ്പിച്ച എ .ജയരാജൻ്റെ കൃഷിയും വീടിൻ്റ ഭാഗങ്ങളും യു ഡി എഫ് പ്രതിനിധി സംഘം സന്ദർശിച്ചു . മുൻ ഡി സി.സി പ്രസിഡൻറ് ഹക്കിം കുന്നിൽ, ജനറൽ സെക്രട്ടറി അഡ്വ .പി .വി.സുരേഷ് , ബ്ലോക്ക് പ്രസിഡൻറ് ഉമേശൻ വേളൂർ , മണ്ഡലം പ്രസിഡൻറ് കെ .പി.ബാലകൃഷ്ണൻ , കേരള കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി പ്രിൻസ് ജോസഫ് ആർ എസ് പി ജില്ലാ സെക്രട്ടറിയേറ്റംഗം കൂക്കൾ ബാലകൃഷ്ണൻ സി എം പി ജില്ലാ സെക്രട്ടറി പി.തമ്പാൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു
No comments