കർഷകർക്ക് ജീവിക്കാൻ നിവൃത്തിയില്ല; കൃഷികൾ നശിപ്പിക്കാൻ മത്സരിച്ച് പൊറുതിമുട്ടിച്ച് കാട്ടുപന്നിയും കുരങ്ങും...
പരപ്പ : കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം കാളിയാനം, കരിയാംകൊടൽ ചെന്നക്കോട്, പ്രദേശങ്ങളിൽ കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും ശല്യം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി. പകൽ പോലും പന്നികൾ നാട്ടിലിറങ്ങി വിഹരിക്കുന്നതിനാൽ നാട്ടുകാർക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥായാണ്. തൊഴിലുറപ്പ് തൊഴിലാളികൾ പോലും പണിക്ക് പോകാൻ മടിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് പന്നികളും കുരങ്ങുകളും ഇതിനകമുണ്ടാക്കിയത്. കുലയ്ക്കാറായ തെങ്ങുകൾ പോലും പന്നി കുത്തിമറിക്കാൻ തുടങ്ങി. കളിയാനത്ത് പി.ബാലഗോപലന്റെ 6 തെങ്ങുകൾ പന്നിയുടെ കുത്തേറ്റ് ഉണങ്ങി.
No comments