Breaking News

കാസർകോട് റെയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന ധാന്യമില്ലിൽ തീപ്പിടിത്തം


കാസർകോട് : റെയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന ധാന്യമില്ലിൽ തീപ്പിടിത്തം. മില്ലിൽ പൊടിക്കുന്നതിനായി വറുത്തുകൊണ്ടിരുന്ന ചീനച്ചട്ടിയിലെ മുളകിന് തീപിടിക്കുകയും അതുവഴി ഗ്യാസ് സിലിൻഡറിൽനിന്ന്‌ സ്റ്റൗവിലേക്ക് പോകുന്ന ഗ്യാസ് പൈപ്പിന് തീപിടിച്ച് ഗ്യാസ് ചോരുകയും ചെയ്തു. കടയുടമ നൗമാൻ വിവരമറിയിച്ചതനുസരിച്ച് കാസർകോട് അഗ്നിരക്ഷാനിലയത്തിൽനിന്ന്‌ രണ്ട് യൂണിറ്റ് വാഹനമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.കെ. രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ. വേണുഗോപാൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.എ. ജീവൻ, അഖിൽ അശോകൻ, എൽബി, പ്രസീദ്, രാജേന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

No comments