Breaking News

പി.എസ്.സി പരീക്ഷക്കെത്തിയ ഉദ്യോഗാഥിയുടെ ഹാൾ ടിക്കറ്റ് പരുന്ത് റാഞ്ചി ; "കാത്തിരുന്നിട്ടും കാര്യമില്ല" എന്ന്‌ മനസിലായതോടെ ഹാൾ ടിക്കറ്റ് പരുന്ത് താഴെയിട്ടു വൈറലായ ദൃശ്യങ്ങൾ പകർത്തിയത് വെള്ളരിക്കുണ്ട് സ്വദേശി


കാസർകോട് : പി.എസ്.സി പരീക്ഷക്കെത്തിയ ഉദ്യോഗാഥിയുടെ ഹാൾ ടിക്കറ്റ് പരുന്ത് റാഞ്ചി. കാസർകോട് ഗവ. യു.പി സ്കൂളിൽ പി.എസ്.സി പരീക്ഷക്കെത്തിയ ഉദ്യാഗാർഥിയെയാണ് പരുന്ത് വലച്ചത്. നൂറാളം പേർ പരീക്ഷ എഴുതാനെത്തിയ സി ഡിപ്പാർട്മെൻറൽ പരീക്ഷ നടക്കുന്ന

തിന് തൊട്ടുമുമ്പേയാണ് വിരുതൻ പരുന്ത് ഹാൾ ടിക്കറ്റ് റാഞ്ചിയത്. പരീക്ഷ ഹാളിലേക്ക് തിരക്കിട്ട് നടക്കുകയായിരുന്ന ഉദ്യോഗാർഥിയുടെ കൈയിൽനിന്നാണ് ഹാൾ ടിക്കറ്റ് പരുന്ത് കൊണ്ടുപോയത്. മറ്റ് ഉദ്യോഗാർഥികൾ പലവിധത്തിൽ ശബ്ദമുണ്ടാക്കി.കുറച്ചു കഴിഞ്ഞ് ഹാൾ ടിക്കറ്റ് പരുന്ത് താഴെയിട്ടു. ഇതോടെ ആശങ്കയകന്നു. പരീക്ഷ എഴുതാനുമായി. ദൃശ്യങ്ങൾ പകർത്തിയത് പരീക്ഷക്കെത്തിയ ഉദ്യോഗാഥിയായ വെള്ളരിക്കുണ്ട് കൂരാംകുണ്ട് സ്വദേശിയായ വരുൺ രാജ് ആണ് .പിന്നീട് ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തിരുന്നു .


No comments