മഞ്ചേശ്വരത്ത് കിണറ്റിനകത്ത് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം; കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു
കാസർകോട് : മഞ്ചേശ്വരം അഡ്ക്കപ്പളയില്‍ കിണറ്റിനകത്ത് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. കഴുത്തിനും തലയ്ക്കും വെട്ടേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മംഗളൂരു മുല്‍ക്കി സ്വദേശി ഷെരീഫിനെയാണ് വ്യാഴാഴ്ച രാത്രിയോടെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
No comments