കാസർഗോഡ് രേഖകളിലാതെ കടത്തുകയായിരുന്ന 60 പവനോളം സ്വർണാഭരണങ്ങൾ പിടികൂടി
ഹൊസങ്കടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് മംഗലാപുരത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും രേഖകളിലാതെ കടത്തുകയായിരുന്ന 60 പവനോളം സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. രാജസ്ഥാന്‍ സ്വദേശി ചെഗന്‍ലാലിനെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, പ്രിവെന്റീവ് ഓഫീസര്‍ എം.വി ജിജിന്‍, ഗ്രേഡ് പ്രിവെന്റീവ് ഓഫീസര്‍മാരായ വിജയന്‍, ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. പ്രതിയെ ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറും.
No comments