ഉപ്പളയിൽ മകന്റെ വെട്ടേറ്റ് മാതാവ് ഗുരുതര നിലയിൽ
ഉപ്പളയില്‍ ഉറങ്ങിക്കിടന്ന മാതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. മകന്‍ കസ്റ്റഡിയില്‍. മണിമുണ്ടയിലെ ഷെയ്ഖ് ആദം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷമീം ബാനുവിനാണ്(52) വെട്ടേറ്റത്. ഇവരെ ഗുരുതര നിലയില്‍ പരിയാരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ മുഹ്സിന്‍ അഷറഫാണ്(32) മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. ഇയാള്‍ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
No comments