പരപ്പ ബ്ലോക്ക് നീലക്കുറുഞ്ഞി ജൈവവൈവിധ്യ ക്വിസ് നവ്യാനുഭവമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു
പരപ്പ ബ്ലോക്ക് പരിധിയിലെ വിദ്യാലയങ്ങളിൽ 7, 8, 9 ക്ലാസ്സുകളിലേക്ക് സ്ഥാനം കയറ്റം കിട്ടിയ 31 ബാലപ്രതിഭകളാണ് വിവിധ വിദ്യാലയങ്ങളിൽ നിന്നും ക്വിസ് നെത്തിയത്. സ്ക്രീനിൽ കാണുന്ന ചിത്രങ്ങളും കേൾക്കുന്ന ശബ്ദങ്ങളും എല്ലാം തിരിച്ചറിഞ്ഞു ഉത്തരം എഴുതുന്നത് അവർക്ക് പുതുമയായി. ബി.ആർ.സിയിലെ അധ്യാപക പരിശീലകൻപുഷ്പാകരൻ മാഷ് കുട്ടികൾക്കിടയിലൂടെ നടന്ന് പ്രോത്സാഹിപ്പിച്ചു. പരപ്പ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ കെ.ജനാർദ്ദനൻ്റെ അധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷൻ ആർ.പി ശ്രീഷ്മ ബാബു സ്വാഗതം പറഞ്ഞു.
സമാപന സമ്മേളനത്തിൽ എല്ലാവർക്കും ബി.പി.സി ഷെജു മാസ്റ്റർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രിൻസിപ്പാൾ രുപേഷ് എ.ആർ അധ്യക്ഷത വഹിച്ചു. ബൈജു.കെ.പി ആശംസയർപ്പിച്ചു. മികച്ച 4 വിദ്യാർത്ഥികളെ ജില്ലാ പഠനോത്സവത്തിലേക്ക് തെരഞ്ഞെടുത്തു. ശ്രീനാഥ്.എസ്. നായർ (സെൻ്റ് ജോസഫ് യു.പി. കരുളടുക്കം), അജുൽ കെ(കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി ) , അവന്തിക പി. മോഹൻ (എം.ജി.എം.യു.പി കോട്ട മല). ഗായത്രി പി. ആർ . (എസ്. കെ. ജി എം യു പി കുമ്പളപ്പള്ളി ). അവർക്ക്അനുമോദന പത്രം നൽകി. പുഷ്പാകരൻ മാസ്റ്റർ നന്ദി പറഞ്ഞു
No comments