Breaking News

കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8 മുതൽ ജൂലൈ 4 വരെ


കണ്ണൂർ :കൊട്ടിയൂർ ഈ വർഷത്തെ വൈശാഖ മഹോത്സവം ജൂൺ 8 മുതൽ ജൂലൈ 4 വരെ നടക്കും. ഉൽസവത്തിന്റെ ഭാഗമായി മെയ് 12 ന് പ്രാക്കുഴം, ജൂൺ 2 ന് നീരെഴുന്നെള്ളത്ത് നടക്കും. മറ്റ് വിശേഷ ദിവസങ്ങൾ.ജൂൺ 8 ന് നെയ്യാട്ടം, 9 ന്
ഭണ്ഡാരം എഴുന്നെള്ളത്ത്, 15 ന് തിരുവോണം ആരാധന, 17 ന് ഇളനീർ വെപ്പ് 18ന് ഇളനീരാട്ടം അഷ്ടമി ആരാധന,20 ന് രേവതി ആരാധന, 24 ന് രോഹിണി ആരാധന, 26 ന്

തിരുവാതിര ചതുശ്ശതം 27 ന് പുണർതം ചതുശ്ശതം, 28 ന്ആയില്യം ചതുശ്ശതം 30 ന് മകം കലം വരവ്, കല പൂജ,ജൂലൈ 3 അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ . ജൂലൈ 4 തൃക്കലശാട്ട്. ജൂൺ 9 ന് തീയതി അർദ്ധരാത്രി ഭണ്ഡാരം അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുമ്പും, ജൂൺ 30 ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകർക്ക് അക്കര കൊടിയൂർ ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നല്ല.

No comments