പുതുക്കിപ്പണിത മൗക്കോട് സിറാജുൽ ഹുദാ ഹയർ സെക്കണ്ടറി മദ്റസ ഉദ്ഘാടനവും സ്വലാത്ത് വാർഷികവും 2025 ഏപ്രിൽ 21 (തിങ്കൾ) 22 (ചൊവ്വ) 23 വ്യാഴം തിയതികളിൽ
മൗക്കോട് : പുതുക്കിപ്പണിത മൗക്കോട് സിറാജുൽ ഹുദാ ഹയർ സെക്കണ്ടറി മദ്റസ ഉദ്ഘാടനവും സ്വലാത്ത് വാർഷികവും 2025 ഏപ്രിൽ 21 മുതൽ 23 വരെ മൗക്കോട് മർഹും പി.കെ അബ്ദുൽ കരീം മുസ്ലിയാർ നഗറിൽ നടത്തപ്പെടും,
ഏപ്രിൽ 23 ബുധൻ വൈകുന്നേരം 6 മണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ മദ്റസ നാടിന് സമർപ്പിക്കും
ഏപ്രിൽ 21 തിങ്കൾ വൈകുന്നേരം 4 മണിക്ക് ജമാഅത്ത് ട്രഷറർ എം അബൂബക്കർ പതാക ഉയർത്തും. രാത്രി 7 മണിക്ക് ജമാഅത്ത് പ്രസിഡണ്ട് പി ഉമർ മൗലവിയുടെ അദ്ധ്യക്ഷധയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനവും സ്വലാത്ത് വാർഷികവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പി.പി ഉമർ മുസ്ലിയാർ കൊയ്യോട് ഉദ്ഘാടനം ചെയ്യും സയ്യിദ് ഹുസൈൻ തങ്ങൾ പട്ടാമ്പി സ്വലാത്ത് മജ്ലിസ്, കൂട്ടുപ്രാർത്ഥന നേതൃത്വം നൽകും. അബ്ദുൽ ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യപ്രഭാഷണം നടത്തും.
ഏപ്രിൽ 22 ചൊവ്വ രാവിലെ 9 മണിക്ക് നടക്കുന്ന വനിതാസംഗമം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്യും. റഷീദ ടീച്ചർ അധ്യക്ഷത വഹിക്കും. ഹഫ്സ ടീച്ചർ പടന്ന വിഷയാവതരണം നടത്തും. ഗ്രാമപഞ്ചായത്ത് മെമ്പറാമാരായ ലിജിന എം.വി, റൈഹാനത്ത് ടീച്ചർ പങ്കെടുക്കും
അന്നേദിവസം രാത്രി 7 മണിക്ക് നവ ലിബറലിസം... യുക്തി വാദം ഹൈതമിയുമായി സംവദിക്കാം.. എന്ന പരിപാടി മൗക്കോട് ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് ജലാലുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യും. ശുഐബ് അൽ ഹൈത്തമി വാരാംബറ്റ നേതൃത്വം നൽകുന്ന സംവാദം തുടർന്ന് നടക്കും.സിറാജുൽ ഹുദാ ഹയർ സെക്കണ്ടറി മദ്റസ സദർ മുഅല്ലിം,പി.പി മുസ്തഫ മൗലവി അദ്ധ്യക്ഷധ വഹിക്കും.
സമാപന ദിവസമായ ഏപ്രിൽ 23 ബുധൻ വൈകേന്നേരം 6 മണിയ്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. സ്വാഗതസംഘം ചെയർമാൻ എ.ജി സ്വാലിഹ് ഹാജിയുടെ അദ്ധ്യക്ഷധയിൽ നടക്കുന്ന പരിപാടിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം രാജഗോപാലൻ എം.പി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ഷാർജ കെ.എം.സി.സി തൃക്കരിപ്പൂർമണ്ഡലം പ്രസിഡണ്ട് ടി.കെ അബ്ദുൽ അസീസ് പടന്ന നിർവ്വഹിക്കും. അഷ്റഫ് റഹ്മാനി ചൗക്കി മുഖ്യപ്രഭാഷണം നടത്തും. മർഹും പി.കെ അബ്ദുൽകരീം മുസ്ലിയാർ സ്മരണിക വേദിയിൽ വെച്ച് പ്രകാശനം നടത്തപ്പെടും. സ്വാഗതസംഘം കൺവീനർ പി ബഷീർ ഹാജി സ്വാഗതപ്രഭാഷണം നടത്തും.
തുടർന്ന് സുഹൈൽ ഫൈസി കൂരാട് നേതൃത്വം നൽകുന്ന തദ്കീറ 25 ഇഷ്ക് മജ്ലിസ് നടക്കും.
പങ്കെടുത്തക്കവർ:
പി. ഉമർ മൗലവി (പ്രസിഡണ്ട്, മൗക്കോട് നജാത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി)
എം അബൂബക്കർ (ട്രഷറർ, മൗക്കോട് നജാത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി)
പി ബഷീർ ഹാജി (സ്വാഗതസംഘം കൺവീനർ)
എം.ടി.പി മുനീർ മൗലവി (സ്വാഗതസംഘം കോർഡിനേറ്റർ)
ഷൗക്കത്ത് വി.വി മലേഷ്യ
മുഹമ്മദ് റാഹിൽ പി (സ്വാഗതസംഘം ജോയിന്റ് കൺവീനർ)
No comments