Breaking News

പുങ്ങംചാൽ സംസ്കൃതി സാംസ്‌കാരിക വേദിയുടെ ഏഴാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ സാംസ്‌കാരിക പരിപാടികൾ ഉൾപ്പെടുത്തി സപ്തോത്സവം സംഘടിപ്പിച്ചു വത്സൻ തില്ലങ്കേരി ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്  :പുങ്ങംചാൽ സംസ്കൃതി സാംസ്‌കാരിക വേദി യുടെ ഏഴാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ സാംസ്‌കാരിക പരിപാടികൾ ഉൾപ്പെടുത്തി സപ്തോത്സവം സംഘടിപ്പിച്ചു.

ചീർക്കയം ശ്രീ സുബ്രമണ്യ കോവിൽ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന പരിപാടി അധ്യാപകനും പ്രഭാഷകനും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ടുമായ വത്സൻ തില്ലെങ്കേരി ഉത്ഘാടനം ചെയ്തു. 

സംസ്‌കൃതി സാംസ്‌കാരിക വേദി പ്രസിഡന്റ് പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ബാലകൃഷ്‌ണൻ അടോട്ട്കയ ,വിവിധ ക്ഷേ ത്ര കമ്മറ്റി ഭാരവാഹികളായ. പ്രമോദ് പറമ്പ, കെ. രത്നാകാരൻ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, പി. കനകരാജൻ, അജയകുമാർ നാട്ടക്കൽ, തമ്പാൻ അത്തിക്കൽ ,വിജയൻ പാമ്പക്കൽ, സംസ്കൃതി സെക്രട്ടറി എം. വി. സന്തോഷ്‌ , മാതൃസമിതി പ്രസിഡന്റ് രഞ്ജിനി ശ്രീലാൽഎന്നിവർപ്രസംഗിച്ചു.

പി. രഞ്ജിത്ത് സ്വാഗതവും സുരേഷ് ബാബു. എൻ. എസ്. നന്ദിയും പറഞ്ഞു. പ്രാദേശിക കലാ വിരുന്നുകൾ അരങ്ങേറി.തിരുവാതിര, കൈകൊട്ടി കളി , മോഹിനിയാട്ടം, മ്യൂസിക് ഫ്യൂഷൻ, ഫ്യൂഷൻ ഡാൻസ്,  വൈറൽ പാട്ട് ഫാമിലി നിഷാദ് സുൽത്താൻ സംഘം അവതരി പ്പിച്ച സംഗീത സന്ധ്യയും നടന്നു..

No comments