പുല്ലൂർ വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്ര മാതൃ സമിതി കൃഷിയിറക്കിയ വെള്ളരി വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടത്തി
പുല്ലൂർ : വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്ര മാതൃ സമിതി ഇറക്കിയ വെള്ളരി വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടത്തി. ഈ മാസം 29 മുതൽ മെയ് 6 വരെയാണ് പ്രതിഷ്ഠാദിനവും ഭാഗവത സപ്താഹവും ഭാഗവതാചാര്യൻ പട്ടളം മണികണ്ഠൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കുന്നത്. മഹോത്സവത്തിനുള്ള അന്നദാനത്തിനും മറ്റുമാണ് മാതൃ സമിതി മാതൃകാ പരമായ ഇടപെടൽ നടത്തിയത്. വിളവെടുപ്പ് മാതൃ സമിതി പ്രസിഡന്റ് ജാനകിയമ്മ മധുരമ്പാടി ക്ഷേത്രം മാനേജർ സജീവൻ കുട്ടമത്തിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ആഘോഷക്കമ്മിറ്റി ചെയർമാർ എം. ദാമോദരൻ വിഷ്ണുമംഗലം, കൺവീനറും ട്രസ്റ്റി ബോർഡ് മെമ്പറുമായ വി. നാരായണൻ വിഷ്ണുമംഗലം,പത്മനാഭൻ മണ്ണട്ട, ബാലകൃഷ്ണൻ നായർ, ഗോപി വിഷ്ണുമംഗലം, മാധവൻ നായർ ചന്ദ്രൻ മണ്ണ്, അനീഷ് തുടങ്ങിയവർക്കൊപ്പം മാതൃ സമിതി അംഗങ്ങളും നേതൃത്വം നൽകി.
No comments