സ്കൂട്ടറിൽ കടത്തുകയായിരുന്ന ലഹരിവസ്തുക്കളുമായി മുളിയാർ സ്വദേശി അറസ്റ്റിൽ
കാസർകോട് : സ്കൂട്ടറിൽ കടത്തുകയായിരുന്ന ലഹരിവസ്തുക്കളുമായി മുളിയാർ, കെട്ടുംകൽ സ്വദേശി അറസ്റ്റിൽ. മിസ്ബാ മൻസിലിലെ ബി മൊയ്തീൻ കുഞ്ഞി (45)യാണ് പിടിയിലായത്.
3018 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. മംഗ്ളൂരുവിൽ നിന്നു പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച പുകയില ഉൽപ്പന്നങ്ങൾ കൊണ്ടു പോകുന്നതിനിടയിൽ ജില്ലാ പൊലീസ് മേധാവിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് വിദ്യാനഗർ എസ്.ഐ പി.കെ അബ്ബാസും സംഘവും എത്തി നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്.
No comments