Breaking News

മക്കളുപേക്ഷിച്ച പനത്തടിയിലെ വെള്ളച്ചി ഭായിയുടെ സംരക്ഷണം കാഞ്ഞങ്ങാട് അതിജീവനം ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു


പനത്തടി : മക്കളുപേക്ഷിച്ച വെള്ളച്ചി ഭായിയുടെ സംരക്ഷണം കാഞ്ഞങ്ങാട് അതിജീവനം ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു. മക്കളുണ്ടായിട്ടും സംരക്ഷിക്കാൻ ആരുമില്ലാതെ ഒറ്റയ്ക്ക് കഴിയേണ്ടി വന്ന പനത്തടി വാഴക്കോലിലെ 90 വയസ്സുകാരിയായ വെള്ളച്ചി ഭായിയുടെ ദുരിത ജീവിതം വലിയ വേദനയാണ് ഉണ്ടാക്കിയത്. പനത്തടിയിലെ സാമൂഹ്യ പ്രവർത്തകൻ ഷിബു പാണത്തൂർ ഇവരുടെ കാര്യം ഹോസ്ദുർഗ്ഗ് താലൂക്ക് ലീഗൽ സർവിസ് അതോറിറ്റി, രാജപുരം ജനമൈത്രി പോലീസ്, ട്രൈബൽ വകുപ്പ് എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തുടർന്നാണ് വാർഡ് മെമ്പർ സജിനി മോൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലീം, താലൂക്ക് ലീഗൽ സർവിസ് അതോറിറ്റി പാരാ ലീഗൽ വളണ്ടിയർ മഹേശ്വരി, രാജപുരം ജനമൈത്രി പോലീസ്, സാമൂഹ്യ പ്രവർത്തകൻ ഷിബു പാണത്തൂർ, ട്രൈബൽ പ്രമോട്ടർ ജയശീ എന്നിവരുടെ നേതൃത്വത്തിൽ വെള്ളച്ചിയെ പൂടംങ്കല്ലിലെ താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം കാഞ്ഞങ്ങാട് അതിജീവനം ട്രസ്റ്റിൽ പ്രവേശിപ്പിച്ചത്.  ഇവരുടെ അഞ്ചു മക്കളെയും രാജപുരം പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ജനമൈത്രി പോലീസിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെങ്കിലും മക്കളാരും ഇവരെ  ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ്  കാഞ്ഞങ്ങാട് പുതിയകണ്ടത്ത് പ്രവർത്തിക്കുന്ന അതിജീവനം ചാരിറ്റബിൾ ട്രസ്റ്റിൽ ഇവരെ  പ്രവേശിപ്പിക്കുവാനുമുള്ളതീരുമാനമെടുത്തത്.

No comments