‘സ്ത്രീകളോട് അശ്ലീല ചുവയോടെ സംസാരിച്ചു; പെരുമാറ്റം അസാധാരണം’; ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി അപര്‍ണ ജോണ്‍സ്
‘സൂത്രവാക്യം’ സിനിമാ സെറ്റില്‍ ഷൈന്‍ ടോം ചാക്കോ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പുതുമുഖ നടി അപര്‍ണ ജോണ്‍സ്. ഷൈന്‍ ലഹരി ഉപയോഗിച്ചോ എന്നറിയില്ല. പെരുമാറ്റം അസ്വസ്ഥതയുളവാക്കുന്നതായിരുന്നു. അസാധാരണമായി പെരുമാറിയെന്നും എന്നാല്‍ വിഷയത്തില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നും അപര്‍ണ ജോണ്‍സ് വ്യക്തമാക്കി.
ഷൈന്‍ ലഹരി ഉപയോഗിച്ചോ ഇല്ലയോ എന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. പക്ഷേ സെറ്റില്‍ ഞാന്‍ അടക്കമുള്ള സ്ത്രീകളോടുള്ള പെരുമാറ്റം മോശമായിരുന്നു – അപര്‍ണ പറയുന്നു. അശ്ലീല ചുവയോടെ ശല്യപ്പെടുത്തുന്ന തരത്തില്‍ ഷൈന്‍ സംസാരിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. വളരെ അസാധാരണമായി സംസാരിക്കുകയും പേഴ്‌സണല്‍ ബൗണ്ടറികള്‍ മാനിക്കാതെ പെരുമാറുകയും ചെയ്യുന്ന ഒരാളുടെയടുത്ത് എങ്ങനെ യുക്തിപൂര്‍വമൊരു കാര്യം സംസാരിക്കുമെന്നും അതുകൊണ്ടുതന്നെ ഈ വിഷയം നേരിട്ട് ഷൈനോട് സംസാരിച്ചിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. മറ്റൊരു ആര്‍ട്ടിസ്റ്റിനോട് താന്‍ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അപ്പോള്‍ തന്നെ അതിലൊരു പരിഹാരം തനിക്ക് സെറ്റില്‍ ഉണ്ടാക്കി തന്നിരുന്നുവെന്നും അപര്‍ണ പറയുന്നു. സിനിമയുടെ ഭാഗമായ മറ്റാരോടും ഔദ്യോഗികമായി ഈ വിഷയത്തില്‍ പരാതി പറഞ്ഞിട്ടില്ലെന്നും അപര്‍ണ ജോണ്‍സ് വ്യക്തമാക്കി.
No comments