വയോധികനെ അയൽവാസികൾ മർദിച്ചതായി പരാതി ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട്: കനകപ്പള്ളിയിൽ വയോധികനെ അയൽവാസികൾ മർദിച്ചതായി പരാതി. കനകപ്പള്ളി സ്വദേശി സ്കറിയ കെ എ (84) എന്ന വ്യക്തിക്കാണ് മർദ്ദനമേറ്റതായി പരാതി നൽകിയത്. കനകപ്പള്ളി സ്വദേശികളായ ബാബുവും ഭാര്യയും ചേർന്ന് അന്യായക്കാരന്റെ കൊച്ചുമകനെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്ത വിരോധത്താൽ തടഞ്ഞു നിർത്തി മർദ്ധിക്കുകയായിരുന്നു എന്നു പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു.
No comments