കൊന്നക്കാട് വലിയ പാമത്തട്ടിലെ 14 കുടുബങ്ങൾക്ക് പട്ടയം ലഭിക്കാൻ നിയമ തടസം മാറ്റി ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടർക്ക് ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം നിവേദനം നൽകി
കാസർഗോഡ് : ബളാൽ ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിലെ വലിയ പാമത്തട്ടിലെ 14 കുടുബങ്ങൾക്ക് പട്ടയം ലഭിക്കാൻ നിയമ തടസം മാറ്റി ഇടപെടണമെന്നും അഞ്ചാം വാർഡിലെ മരുതോം കപ്പള്ളി റോഡ് കൽവെർട്ടുകൾ പണിത് ടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാകളക്ടർക്ക് ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം നിവേദനം നൽകി ,മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം പി ജോസഫ് ,പഞ്ചായത്ത് മെമ്പർമ്മാരായ, ബിൻസി ജയ്ൻ, മോൻസി ജോയി, തുടങ്ങിയവരും ,ബെന്നി കിഴക്കേൽ ,ബാലകൃഷ്ണൻ മരുതോം ,രാജൻ മരുതോം , തുടങ്ങിയവരും നിവേദനം നൽകാൻ എത്തിയിരുന്നു
No comments